തിരുനാൾ ആഘോഷം
1496316
Saturday, January 18, 2025 6:10 AM IST
ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയം
സുൽത്താൻ ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ.തോമസ് മണക്കുന്നേൽ കൊടിയേറ്റി. 26നാണ് സമാപനം.
ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.15ന് ജപമാല. 4.45ന് ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടറും തോൽപ്പാറ സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ.ഷിജു ഐക്കരക്കാനായിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന. എട്ടിന് മീനങ്ങാടി സെന്റ് അസീസി പള്ളി വികാരി ഫാ.ജോമോൻ ഉപ്പുവീട്ടിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ 3.30 വരെ കുട്ടികളുടെ വേദപാഠം. നാലിന് എൻഡിഎസ് ഡയറക്ടർ ഫാ.ബിനോയി കാശാംകുറ്റിയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന. ആറിന് പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയിലേക്ക് കുട്ടികളുടെ ജപമാല പ്രദക്ഷിണം.
20 മുതൽ 24 വരെ രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന. യഥാക്രമം മാഹി സെന്റ് തെരേസാസ് ഷ്റൈൻ ബസലിക്ക വികാരി ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട്, ബടേരി സെന്റ് മേരീസ് മലങ്കര പള്ളി വികാരി ഫാ.ഗീവർഗീസ് മഠത്തിൽ,
ബത്തേരി അൽവേർണ ആശ്രമം സുപ്പീരിയർ ഫാ.സിബി മറ്റത്തിൽ, കൃഷ്ണഗിരി വിൻസൻഷ്യൻ ആശ്രമം സുപ്പീരിയർ ഫാ.ആന്റണി വയലാമണ്ണിൽ, ചിത്രഗിരി സെന്റ് ജോർജ് പള്ളി വികാരി ഫാ.ജോയി തുരുത്തേൽ എന്നിവർ കാർമികരാകും.
25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. എട്ടിന് ഭവനങ്ങളിൽനിന്നു പുത്തരി ഉത്പന്ന സമർപ്പണം. വൈകുന്നേരം നാലിന് ജപമാല. 4.30ന് മാനന്തവാടി രൂപത പാസ്റ്ററൽ സെന്റർ ഡയറക്ടർ റവ.ഡോ.ജോസഫ് പരുവുമ്മേലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം, നൊവേന.
വചനസന്ദേശം-ഫാ.റോബിൻസ് കുന്പളക്കുഴി(ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ്, മാനന്തവാടി രൂപത). 6.30ന് കോട്ടക്കുന്ന് മരിയൻ നഗറിലേക്ക് പ്രദക്ഷിണം. രാത്രി 9.15ന് പള്ളിയിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം. 9.20ന് മേളക്കാഴ്ചകൾ, ആകാശവിസ്മയം.
26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.30ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം. 11.45ന് പ്രദക്ഷിണം. 12.15ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. 12.30ന് സ്നേഹവിരുന്ന്, ഉത്പന്ന ലേലം. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയിറക്കൽ. രാത്രി ഏഴിന് തിരുവനന്തപുരം കരുണയുടെ ബൈബിൾ നാടകം-രക്ഷകൻ.