ജൂബിലി നിറവിൽ ബത്തേരി വൈഎംസിഎ
1496318
Saturday, January 18, 2025 6:10 AM IST
സുൽത്താൻ ബത്തേരി: വൈഎംസിഎ യൂണിറ്റ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 50 ഇന കർമ പരിപാടികൾക്കു മുന്നോടിയായി പൗരപ്രമുഖരെ ഉൾപ്പെടുത്തി സൗഹൃദ സദസ് സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് രാജൻ തോമസ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. റഷീദ്, ടോം ജോസ്, ഷാമില ജുനൈസ്,
ഡബ്ല്യുഎംഒ പ്രസിഡന്റ് കാദർ പട്ടാന്പി, എംഇഎസ് പ്രസിഡന്റ് യൂസഫ് ഹാജി, മഹാഗണപതി ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ഗോപാലപിള്ള, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണ്‍ കെ.സി. റോസക്കുട്ടി, നീലഗിരി കോളജ് ഡീൻ പ്രഫ.ടി. മോഹൻ ബാബു, ഒയിസ്ക സംസ്ഥാന സെക്രട്ടറി വിജയകുമാർ അഴിപ്പുറത്ത്, ബത്തേരി ചാപ്റ്റർ പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, സെക്രട്ടറി ഗോപകുമാർ, ട്രഷറർ ബാലകൃഷ്ണൻ,
വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി പ്രതിനിധി ധർമരാജ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.പി. മോഹൻദാസ്, അർബൻ ബാങ്ക് പ്രസിഡന്റ് ഡി.പി. രാജശേഖരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.വൈ. മത്തായി, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. അയൂബ്, സെന്റ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോർജ് കോടന്നൂർ, ക്ലൂണി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസി ജോസഫ്, ഡബ്ല്യുഎംഒ സ്കൂൾ പ്രിൻസിപ്പൽ രാഗി, വിദ്യാഭവൻ പ്രിൻസിപ്പൽ താര കൃഷ്ണൻ, ഐഡിയൽ സ്കൂൾ മാനേജർ സി.കെ. ഷമീർ, സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ.ജോസഫ് പി. വർഗീസ്,
സഹവികാരി ഫാ.നിബിൻ ജേക്കബ്, ട്രസ്റ്റി ടി.ജെ. ജോയ്, സെക്രട്ടറി വി.വി. ജോയ്, ലൈബ്രറി കൗണ്‍സിൽ താലൂക്ക് സെക്രട്ടറി പി.കെ. സത്താർ, കോസ്മോപൊളിറ്റൻ ക്ലബ് പ്രസിഡന്റ് മാത്യു ജേക്കബ് നൂറനാൽ, വൈസ്മെൻ ക്ലബ് ഡിജി ജോയിച്ചൻ വർഗീസ്, റെയിൽവേ ആക്ഷൻ കമ്മിറ്റി കണ്‍വീനർ ടി.എം. റഷീദ്,
വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് എം.വി. മാണി, എക്യൂമെനിക്കൽ ഫോറം മുൻ സെക്രട്ടറി കെ.കെ. വർഗീസ്, പൂമല ഹോളി ക്രോസ് പള്ളി ലേ സെക്രട്ടറി വി.ജെ. വിൻസന്റ്, ഫ്രണ്ട്സ് ഓഫ് ബത്തേരി സെക്രട്ടറി വിഷ്ണു വേണുഗോപാൽ, ലയണ്‍സ് ക്ലബ് മുൻ ദേശീയ പ്രസിഡന്റ് വർഗീസ് വൈദ്യൻ, സെന്റ് മേരിസ് കോളജ് മുൻ പ്രിൻസിപ്പൽ ഷേബ ജോസഫ്, മാധ്യമപ്രവർത്തകരായ മധു നടേശ്, എൻ.എ. സതീഷ്, ജോജി വർഗീസ്, അധ്യാപകരായ എം.എ. ഹസീന, വനജ, മനോജ്, സർവജന സ്കൂൾ 1980 എസ്എസ്എൽസി ബാച്ച് കമ്മിറ്റി ഭാരവാഹികളായ പി.കെ. ശിവാനന്ദൻ, അബ്ദുറഹിമാൻ എന്നിവരെ ആദരിച്ചു.
വൈഎംസിഎ യൂണിറ്റ് സെക്രട്ടറി എൻ.വി. വർക്കി, ട്രഷറർ കെ.പി. എൽദോസ്, പ്രോഗ്രാം കണ്‍വീനർ പ്രഫ.എ.വി. തരിയത്, ഡയറക്ടർമാരായ പ്രഫ.തോമസ് പോൾ, റോയ് വർഗീസ്, വി.പി. തോമസ്, എൻ.വി. ബേബി, കെ.ജെ. ജോണി, ഇ.ജെ. ജോയ്, സി.ഇ. ഫിലിപ്പ്, ത്രേസ്യാമ്മ ജോർജ്, സന്ധ്യ വർഗീസ്, ബ്രജിത്ത് ജോസഫ് എന്നിവർ നേതൃത്വം നൽകി.