എഫ്ആർഎഫ് ലീഡ് ബാങ്കിനു മുന്പിൽ ധർണ നടത്തി
1496310
Saturday, January 18, 2025 6:10 AM IST
കൽപ്പറ്റ: ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡ് ബാങ്കിനു മുന്പിൽ ധർണ നടത്തി. ധനകാര്യ സ്ഥാപനങ്ങൾ ജപ്തി-ലേല നടപടികളുമായി മുന്നോട്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറി മാർട്ടിൻ തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്കുകൾ കൊള്ളപ്പലിശ ഒഴിവാക്കിയും തിരിച്ചടവിന് സാവകാശം അനുവദിച്ചും കർഷകരെ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിംഗ് ചെയർമാൻ എ.ഇ. തോമസ്, മോളി ജോർജ് കോടഞ്ചേരി, ടി. ഇബ്രായി, എ.എൻ. മുകുന്ദൻ, കെ. ഷൗക്കത്ത്, വി. രാജൻ, അപ്പച്ചൻ ചീങ്കല്ല്, ഒ. ആർ. വിജയൻ, കെ. കുര്യൻ, ഇ.വി. വിദ്യാധരൻ, പി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.