എംസിഎ ബത്തേരി ഭദ്രാസന വാർഷിക അസംബ്ലി തുടങ്ങി
1496314
Saturday, January 18, 2025 6:10 AM IST
സുൽത്താൻ ബത്തേരി: മലങ്കര കത്തോലിക്ക സഭ ബത്തേരി ഭദ്രാസനത്തിന് കീഴിലെ മലങ്കര കാത്തലിക് അസോസിയേഷൻ വാർഷിക അസംബ്ലി ആരംഭിച്ചു. ശ്രേയസ് ഓഡിറ്റോറിയത്തിൽ ബത്തേരി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍.സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർഎപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
എംസിഎ രൂപത പ്രസിഡന്റ് റോയി വർഗീസ് അധ്യക്ഷത വഹിച്ചു. വൈദിക ഉപദേഷ്ടാവ് ഫാ.ജയിംസ് മലേപ്പറന്പിൽ ആമുഖ സന്ദേശം നൽകി. മുൻ പ്രസിഡന്റ് മത്തായി അടിയോളിൽ, ജനറൽ സെക്രട്ടറി ഷാജി കൊയിലേരി, ഷാജി പ്ലാവില, ജിദ്ദു തോമസ്, കെ. സാലി, കെ.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.
ഇന്നത്തെ സമ്മേളന പരിപാടികൾ രാവിലെ 11ന് ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. റോയി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ.ജോസഫ് ചരിവുപുരയിടം, ഫാ.ചാക്കോ വെള്ളച്ചാലിൽ എന്നിവർ മുഖ്യാതിഥികളാകും.