വന്യമൃഗശല്യം: കർഷക കോണ്ഗ്രസ് പ്രകടനവും യോഗവും നടത്തി
1496311
Saturday, January 18, 2025 6:10 AM IST
വടുവൻചാൽ: മൂപ്പൈനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ ഭയന്ന് പകൽപോലും ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെൻസിംഗ് അടക്കം പ്രവൃത്തികൾക്ക് എംഎൽഎ ഫണ്ട് അനുവദിച്ചിട്ടും ടെൻഡർ നടപടികൾ പൂർത്തിയാക്കാത്തത് പ്രതിഷേധാർഹമാണെന്ന് വിമർശിച്ചു.
കർഷക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബി. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി.
കണ്ടത്തിൽ ജോസ്, മുഹമ്മദ് ബാവ, ഉണിക്കാട് ബാലൻ, ആർ. ഉണ്ണിക്കൃഷ്ണൻ, ആർ. യമുന, അജിത ചന്ദ്രൻ, ദീപ ശശികുമാർ, എം. ഉണ്ണിക്കൃഷ്ണൻ, ജിനീഷ് വർഗീസ്, സാജൻ മാത്യു, ആസിഫ് മുഹമ്മദ്, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.