സ്തനാർബുദ നിർണയ ക്യാന്പ് നടത്തി
1494656
Sunday, January 12, 2025 7:51 AM IST
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ്, യൂത്ത് വിംഗ്, യുവരാജ്സിംഗ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലയണ്‍സ് ഹാളിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാന്പ് നടത്തി. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു.
വനിതാവിംഗ് പ്രസിഡന്റ് ശാരി ജോണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഭാനുപ്രകാശ് മുഖ്യാതിഥിയായി.ശ്രീലജ, ജിലു, സോഫിയ, ധന്യ, ഷൈല ടോമി, ഗീത, രമ, ഷൈലജ ഷീന, ഷീല, അംബിക, രേഷ്മ, ലിയോ പിഡിസി, ജോബിഷ് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് വിംഗ് പ്രസിഡന്റ് അജേഷ് സ്വാഗതം പറഞ്ഞു.