ടൂറിസ്റ്റ് വാഹനങ്ങൾക്ക് മുള്ളി വഴി അനുമതി നൽകണം
1494872
Monday, January 13, 2025 5:43 AM IST
ഉൗട്ടി: മഞ്ചൂർ മുള്ളി വഴി ടൂറിസ്റ്റ് വാഹനങ്ങൾക്ക് അനുമതി നൽകണമെന്ന ആവശ്യം ശക്തമായി. മുള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കേരളമാണ്. ഈ ഭാഗത്ത് വനംവകുപ്പ് ചെക്പോസ്റ്റ് സ്ഥാപിച്ച് സഞ്ചാരികളുടെ വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കുന്നില്ല. കേരളത്തിലെ മണ്ണാർക്കാട്, അട്ടപ്പാടി, പാലക്കാട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ ഇതുവഴി കടന്നു പോകാൻ സാധിക്കും.
തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. സഞ്ചാരികളുടെ വരവ് നിലച്ചതോടെ മഞ്ചൂർ മേഖലയിലെ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. ആവശ്യത്തിന് കച്ചവടം ലഭിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.