വനിതാ സാഹിതി കോട്ടത്തറ മേഖലാ കണ്‍വൻഷനും പുസ്തകാസ്വാദന സദസും
1494867
Monday, January 13, 2025 5:43 AM IST
കന്പളക്കാട്: വനിതാ സാഹിതി കോട്ടത്തറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാ കണ്‍വൻഷനും പുസ്തകാസ്വാദന സദസും നടത്തി. വനിതാ സാഹിതി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ. വിശാലാക്ഷി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. കൊച്ചുറാണി ജോസഫ് അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവൽ വനിതാ സാഹിതി ജില്ലാ കമ്മിറ്റിയംഗം കെ.വി. ഉമ അവതരിപ്പിച്ചു.
വനിതാ സാഹിതി ജില്ലാ സെക്രട്ടറി അജി ബഷീർ, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എസ്.എച്ച്. ഹരിപ്രിയ, പത്മാവതി, സബിത പ്രകാശ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ, കോട്ടത്തറ മേഖലാ സെക്രട്ടറി എ. ജനാർദ്ദനൻ, പി.കെ. ജയചന്ദ്രൻ, എം. ശിവൻപിള്ള, പി. പ്രദീപൻ, പി.ബി. ഭാനു മോൻ, രവീന്ദ്രൻ കരണി, വി.എം. ഗ്രേസി, പത്മാവതി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കൊച്ചുറാണി ജോസഫ് (പ്രസിഡന്റ്), സി. ഓമന (വൈസ് പ്രസിഡന്റ്), വി.എം. ഗ്രേസി(സെക്രട്ടറി), പത്മാവതി (ജോയിന്റ് സെക്രട്ടറി), സബിത പ്രകാശ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.