കാട്ടാന വാഴക്കൃഷി നശിപ്പിച്ചു
1494657
Sunday, January 12, 2025 7:51 AM IST
ഗൂഡല്ലൂർ: മുതുമല പഞ്ചായത്തിലെ കോഴിമലയിൽ കാട്ടാന വാഴക്കൃഷി നശിപ്പിച്ചു. പ്രദേശത്തെ വാസുവിന്റെ 200 നേത്രവാഴകളാണ് ചവിട്ടിയും ഒടിച്ചും നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വലിയ നഷ്ടമാണ് ഉണ്ടായതെന്ന് വാസു പറഞ്ഞു. കോഴിമലയിൽ കാട്ടാനശല്യം രൂക്ഷമാണ്.
ജനവാസമേഖലയിൽ ഇറങ്ങുന്ന ആനകൾ വരുത്തുന്ന കൃഷിനാശംമൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.
ബിദർക്കാട് ടൗണിൽ കാട്ടാന ഇറങ്ങി
ഗൂഡല്ലൂർ: സുൽത്താൻ ബത്തേരി റോഡിലെ ബിദർക്കാട് ടൗണിൽ കാട്ടാന ഇറങ്ങി. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. സമീപത്തെ വനത്തിൽനിന്നാണ് ആന ടൗണിൽ എത്തിയത്. റോഡിലൂടെ നടന്ന ആനയെക്കണ്ട് ടൗണിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. റോഡിലുണ്ടായിരുന്ന വാഹനങ്ങൾക്കുനേരേ ആന തിരിഞ്ഞില്ല. ടൗണിലെ പെട്രോൾ പന്പിനു സമീപം വരെ എത്തിയ ആന പിന്നീട് വനത്തിലക്ക്േ പിൻവാങ്ങി. ഇതോടെയാണ് ആളുകൾക്ക് ആശ്വാസമായത്. കുറച്ചുകാലമായി ബിദർക്കാട് വനത്തിൽ തങ്ങുന്നതാണ് ഈ ആനയെന്ന് നാട്ടുകാർ പറഞ്ഞു.