കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സ്വീകരണം നൽകി
1494870
Monday, January 13, 2025 5:43 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിൽ കാരിത്താസ് ഇന്ത്യയുടെ നിയുക്ത എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റണി ഫെർണാണ്ടസിന് സ്വീകരണം നൽകി. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലബാർ മേഖലയുടെയും നീലഗിരി ജില്ലയുടെയും ഗ്രാമപുനർനിർമ്മാണ പ്രവർത്തനങ്ങളും പ്രത്യേകിച്ച് ദുരിതാശ്വാസ രംഗത്ത് ശ്രേയസ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കാരിത്താസ് ഇന്ത്യയുടെ മികച്ച പങ്കാളിയാണ് ശ്രേയസ് എന്നും മുണ്ടക്കൈ ചൂരൽമല ദുരന്ത ഭൂമിയിൽ ശ്രേയസ് നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമെന്നും ഫാ. ആന്റണി ഫർണാണ്ടസ് പറഞ്ഞു.
കാരിത്താസ് ഇന്ത്യ ക്ലൈമറ്റ് ജസ്റ്റിസ് വിഭാഗം മേധാവി ഡോ.വി.ആർ. ഹരിദാസ്, ശ്രേയസ് ലോക്കൽ മാനേജർ ഫാ. മാത്യു അറന്പൻകുടിയിൽ, കാരിത്താസ് ഇന്ത്യ ഡോക്യുമെന്റേഷൻ ഓഫീസർ ഡോ. ദിലീഷ് വർഗീസ്, കാരിത്താസ് സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി, ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി, ശ്രേയസ് പ്രോജക്ട് മാനേജർ കെ.പി. ഷാജി, ശ്രേയസ് പ്രോഗ്രാം ഓഫീസർ ജിലി ജോർജ് എന്നിവർ പ്രസംഗിച്ചു.