ദേവർ ഗദ്ദയിൽ കൂട്ടിൽ കെട്ടിയെ ആടിനെ കടുവ കൊന്നു
1495112
Tuesday, January 14, 2025 5:27 AM IST
പുൽപ്പള്ളി: ദേവർ ഗദ്ദയിൽ കൂട്ടിൽ കെട്ടിയ ആടിനെ കടുവ കൊന്നു. തൂപ്ര നെടിയക്കാലയിൽ കേശവന്റെ ആടിനെയാണ് ഇന്നലെ പുലർച്ചെ വീടിനോട് ചേർന്ന കൂട്ടിൽനിന്ന് പിടിച്ചത്.
ആടിന്റെ അലർച്ചകേട്ട് വീടിന്റെ പുറത്തിറങ്ങിയ കേശവനും ഭാര്യയും ഒച്ചയെടുത്തെങ്കിലും കടുവ ആടിനെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വനം വകുപ്പ് പുലർച്ചെ നടത്തിയ തെരച്ചിലിൽ ആടിന്റെ ജഡം വനം വകുപ്പ് കണ്ടെത്തി.
അഞ്ച് വയസ് പ്രായമുള്ള ജമുനപ്യാരി ആടിനെയാണ് കടുവ കൊന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി വീട്ടുടമയ്ക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയതിയതോടെയാണ് പ്രതിഷേധത്തിൽ നിന്ന് നാട്ടുകാർ പിൻമാറിയത്.