ഹാൻസ് വില്പന നടത്തിയ ആൾ പിടിയിൽ
1495116
Tuesday, January 14, 2025 5:27 AM IST
കൽപ്പറ്റ: ടൗണ്‍ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വില്പന നടത്തി വരുന്ന സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ വെങ്ങപ്പള്ളി അത്തിമൂല സ്വദേശി എടത്തിൽ സത്താർ (42) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീനും സംഘവും ചേർന്ന് പിടികൂടി.
ഇയാളിൽനിന്നും 200ഓളം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. ഇയാൾക്കെതിരേ കോട്പ ആക്ട് പ്രകാരം കേസെടുത്തു. ഹാൻസ് കടത്തിക്കൊണ്ടുവരുവാൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പി.സി. സജിത്ത് എന്നിവർ പങ്കെടുത്തു.