തിരുനാൾ
1494865
Monday, January 13, 2025 5:43 AM IST
മക്കിയാട് സെന്റ് ജൂഡ്സ് പള്ളിയിൽ തിരുനാളിന് കൊടിയേറി
മക്കിയാട്: സെന്റ് ജൂഡ്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാളും നവനാൾ നൊവേനയും ആരംഭിച്ചു. വികാരി ഫാ. ന്തോഷ് കാവുങ്കൽ കൊടിയേറ്റി. എംഎസ്എഫ്എസ് ആശ്രമം സുപ്പീരിയർ ഫാ. നോയ് കുഴുപ്പിൽ കുർബാന അർപ്പിച്ചു.
മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ.ജോസഫ് കൊല്ലംകുളം സന്ദേശം നൽകി. പൂർവികരെ അനുസ്മരിച്ച് സെമിത്തേരിയിൽ പ്രത്യേക പ്രാർഥനയും ഒപ്പീസും നടന്നു.
ഇന്നു മുതൽ 17 വരെ വൈകുന്നേരം 4.30ന് ആരാധന. അഞ്ചിന് കുർബാന, നൊവേന. 17ന് വൈകുന്നേരം ആറിന് ബെനഡിക്ടിൻ ആശ്രമം സുപ്പീരിയർ റവ.ഡോ.വിൻസന്റ് കൊരണ്ടിയാർകുന്നേൽ തിരുനാൾ സന്ദേശം നൽകും.
തുടർന്ന് എംഎസ്എഫ്എസ് സഭാംഗം ഫാ.ടോം പന്തലക്കുന്നേൽ നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. 18ന് വൈകുന്നേരം 4.30ന് ആരാധന. അഞ്ചിന് മാനന്തവാടി കത്തീഡ്രൽ വികാരി ഫാ.സോണി വാഴക്കാട്ടിന്റെ കാർമികത്വത്തിൽ പാട്ടുകുർബാന.
രാത്രി ഏഴിന് ടൗണ് കപ്പേളയിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശവിസ്മയം, നേർച്ചവിരുന്ന്. 19ന് രാവിലെ ഏഴിന് കുർബാന. 10ന് ദ്വാരക റേഡിയോ മാറ്റൊലി അസി.ഡയറക്ടർ ഫാ.ടോണി ഏലംകുന്നേലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഉച്ചയ്ക്ക് ഒന്നിന് നേർച്ചഭക്ഷണം, കൊടിയിറക്കൽ.
പുതുശേരി സെന്റ് തോമസ് പള്ളിയിൽ തിരുനാൾ
മക്കിയാട്: പുതുശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഇന്ന് സമാപിക്കും. കഴിഞ്ഞ ദിവസമായിരുന്നു തുടക്കം. വികാരി ഫാ.റ്റോബി ശൗര്യാംമാക്കിൽ കൊടിയേറ്റി. മലബാർ റീജിയൻ കാറ്റിക്കിസം കമ്മീഷൻ ഡയറക്ടർ ഫാ.സൈജു മേക്കര, ഫാ.അമൽ കെട്ടുപുരയ്ക്കൽ, ഫാ.അനീഷ് പുതുശേരി, പുതുശേരി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോസ് കൊട്ടരത്തിൽ,
പെരിക്കല്ലൂർ ഫൊറോന പള്ളി വികാരി ഫാ.ജോർജ് കപ്പുകാലായിൽ, മാനന്തവാടി പാവന പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.റിൻഷോ കട്ടേൽ, പെരിക്കല്ലൂർ ഇടവക അസി.വികാരി ഫാ.തോംസണ് കീരിപ്പേൽ, മക്കിയാട് ബെനഡിക്ടിൻ സന്യാസസഭാംഗം ഫാ.ജോമി മാളിയേക്കപറന്പിൽ, ഫാ.ആൽബിൻ ഇളംതുരുത്തിയിൽ,
ദ്വാരക പാസ്റ്ററൽ സെന്ററിലെ ഫാ.റോബിൻസ് കുന്പളക്കുഴി, തേറ്റമല സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ.ഷാജി മേക്കര എന്നിവർ തിരുനാൾ ദിനങ്ങളിൽ ശുശ്രൂഷകളിൽ കാർമികരായി. ട്രസ്റ്റിമാരായ ബേബി പെരുന്പേൽ, ബിജു വട്ടക്കാട്ടിൽ തുടങ്ങിയവർ ആഘോഷത്തിനു നേതൃത്വം നൽകി. ഇന്നു രാവിലെ ഏഴിന്കൃതജ്ഞതാ ബലി അർപ്പണം നടക്കും.