ഇന്റർ കൊളീജിയറ്റ് ചാന്പ്യൻഷിപ്പ്: മീനങ്ങാടി ബിഎഡ് കോളജ് ജേതാക്കൾ
1494873
Monday, January 13, 2025 5:46 AM IST
സുൽത്താൻ ബത്തേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലയിലെ ബിഎഡ്, ജിഎൽഎഡ് വിദ്യാർഥികൾക്ക് നടത്തിയ രചനാമത്സരങ്ങളിൽ മീനങ്ങാടി ബിഎഡ് കോളജ് ജേതാക്കളായി.
ബത്തേരി മാർ ബസേലിയോസ് കോളജ് രണ്ടാം സ്ഥാനവും കണിയാന്പറ്റ ബിഎഡ് സെന്റർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കഥാരചന, കവിതാരചന, ഉപന്യാസരചന, പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, കോളജ് മാഗസിൻ ഇനങ്ങളിലാണ് മത്സരം നടന്നത്. നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
ഡയറ്റ് ഓഡിറ്റോറിയത്തിൽ സമാപനച്ചടങ്ങിൽ കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ സമ്മാനവിതരണം നിർവഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം ബിജു മാത്യു, സജിൻ, ജില്ലാ പ്രസിഡന്റ് ഷാജു ജോണ്, ടി.എം. അനൂപ്, കെ.കെ. രാമചന്ദ്രൻ, ജിജോ കുര്യാക്കോസ്, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയർ പങ്കെടുത്തു.