കാലിക്കട്ട് സർവകലാശാല എഫ് സോണ്‍ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു
1494871
Monday, January 13, 2025 5:43 AM IST
പുൽപ്പള്ളി: 27 മുതൽ 31 വരെ പഴശിരാജാ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി എഫ് സോണ്‍ കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇതിന് കോളജിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.കെ. അബ്ദുൾബാരി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, കോളജ് സിഇഒ ഫാ.വർഗീസ് കൊല്ലമാവുടി, ബർസാർ ഫാ.ചാക്കോ ചേലന്പറന്പത്ത്, യൂണിയൻ ചെയർമാൻ അമൽ റോയ്, യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറി അശ്വിൻനാഥ്, കോളജ് യുയുസി എയ്ഞ്ചൽ മരിയ, സിജോ ജോർജ്, ജനപ്രതിനിധികളായ അമൽ ജോയ്, ജോമറ്റ് കോതവഴിക്കൽ, രാജു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര,
പ്രഫ.ജോഷി മാത്യു, പ്രഫ. താര ഫിലിപ്പ്, കെ.എൽ. പൗലോസ്, വർഗീസ് മുരിയൻകാവിൽ, എൻ.യു. ഉലഹന്നാൻ, സി.പി. ജോയ്, പി.ഡി. ജോണി, വിദ്യാർഥി സംഘടനാ നേതാക്കളായ ഗൗതം ഗോകുൽദാസ്, ഫായിസ് തലയ്ക്കൽ, ടിയ ജോസ്, അതുൽ തോമസ്, കെ. ഹർഷൽ, അമീൻ അൽ മുക്തർ, അഥീന ഫ്രാൻസിസ്,
വിവേഷ്, സജിൽ ലാൽ, അഫിൻ ദേവസ്യ, ബേസിൽ ജോർജ്, മുബഷീർ, മുബാരിഷ് അയ്യാർ തുടങ്ങിയവർ പങ്കെടുത്തു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ(ചെയർമാൻ), പ്രിൻസിപ്പൽ കെ.കെ. അബ്ദുൾബാരി(വർക്കിംഗ് ചെയർമാൻ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.