ക്ഷയരോഗമുക്ത കേരളത്തിനു വിദ്യാർഥികളും യുവസമൂഹവും കൈകോർക്കണം: മന്ത്രി ഒ.ആർ. കേളു
1494863
Monday, January 13, 2025 5:43 AM IST
നല്ലൂർനാട്: ക്ഷയരോഗമുക്ത കേരളത്തിനു വിദ്യാർത്ഥികളും യുവ സമൂഹവും കൈകോർക്കണമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു. 100 ദിന ക്ഷയരോഗ നിർമാർജന കർമ പരിപാടിയുടെ ഭാഗമായി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷൽ സ്കൂളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ’ക്ഷയരോഗമുക്ത കേരളത്തിനു ജനകീയ മുന്നേറ്റം’ കാന്പയിൻ സ്ക്രീനിംഗ് ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹിക ജനകീയ പങ്കാളിത്തത്തോടെ ക്ഷയരോഗ മുക്ത ജില്ലയെന്ന ലക്ഷ്യം കൈവരിക്കാൻ വയനാടിന് സാധിക്കും. വ്യക്തി-പരസര ശുചിത്വത്തിൽ വിട്ടുവീഴ്ച പാടില്ലെന്നു മന്ത്രി പറഞ്ഞു. ’ക്ഷയരോഗമുക്ത വയനാട്’ എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിലും ക്ഷയരോഗ ബോധവത്കരണ ക്വിസ് മത്സരത്തിലും വിജയിച്ചവർക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദുകുട്ടി ക്ഷയരോഗമുക്ത കേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എടവക പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ശിഹാബ് അയാത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ജില്ലാ ടിബി ഓഫീസർ ഡോ.പ്രിയ സേനൻ, വാർഡ് അംഗം സുമിത്ര ബാബു, എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പുഷ്പ,
ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, പ്രിൻസിപ്പൽ എ. സ്വർഗിണി, ഹെഡ്മാസ്റ്റർ എൻ. സതീശൻ, സീനിയർ സൂപ്രണ്ട് ശ്രീകല, എടവടക കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി. റഫീഖലി, ജില്ലാ ക്ഷയരോഗ കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ. സലിം, ജില്ലാ ടിബി, എച്ച്ഐവി കോ ഓർഡിനേറ്റർ വി.ജെ. ജോണ്സണ്, എസ്ടിഎൽഎസ് ധന്യ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ തയാറാക്കിയ ചിത്രങ്ങളുടെ പ്രദർശനം, രാജീവ് മേമുണ്ടയുടെ ബോധവത്കരണ മാജിക് ഷോ എന്നിവ നടന്നു.