എൻഎസ്എസ് അവാർഡുകൾ ഏറ്റുവാങ്ങി
1494875
Monday, January 13, 2025 5:46 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻഎസ്എസ് വോളണ്ടിയർക്കുള്ള അവാർഡ് വടുവൻചാൽ സ്കൂളിലെ മുഹമ്മദ് ഫിനാസ് കൊല്ലത്തു നടന്ന ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയിൽനിന്നു ഏറ്റുവാങ്ങി.
ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു. ഇതേ സ്കൂളിലെ അനിൽഡ കെ. ഷജിൽ ഉത്തര മേഖലയിലെ മികച്ച എൻഎസ്എസ് വോളണ്ടിയർ അവാർഡും ബിജോയ് വേണുഗോപാൽ ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡും സ്വീകരിച്ചു.