കരനെൽക്കൃഷി: കർഷക കുടുംബത്തെ ആദരിച്ചു
1487354
Sunday, December 15, 2024 7:21 AM IST
പുൽപ്പള്ളി: വീടിനു സമീപം ജൈവരീതിയിൽ കരനെൽക്കൃഷി നടത്തുന്ന ദന്പതികളെ ഗാന്ധി ദർശൻ സമിതി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. താന്നിത്തെരുവ് തൊറപ്പുറത്ത് യോഹന്നാൻ - ലില്ലി ദന്പതികളെയാണ് ആദരിച്ചത്. കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
നാടിന് അന്നം തരുന്ന കർഷകസമൂഹം വന്യജീവിശല്യം ഉൾപ്പെടെ കാരണങ്ങളാൽ നെൽക്കൃഷി ഉപേക്ഷിക്കുന്ന കാലത്ത് ദന്പതികൾ നടത്തുന്ന കരനെൽക്കൃഷി മാതൃകാപരമാണെന്നു അദ്ദേഹം പറഞ്ഞു. സമിതി നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി. ജേക്കബ് അധ്യക്ഷത വഹിച്ചു. ബേബി സുകുമാരൻ, പി.വി. സുരേഷ്, ഷൈജു വർഗീസ് എന്നിവർ പ്രസംഗിച്ചു.