മലയോരത്തിന് പുതു ഊര്‍ജമേകി എല്റൂഹ ബൈബിള്‍ കണ്വന്ഷന് സമാപിച്ചു
1487358
Sunday, December 15, 2024 7:22 AM IST
വിലങ്ങാട്: മലയോര ജനതയ്ക്ക് നവചൈതന്യമേകി എല്റൂഹ ബൈബിള്‍ കണ്വന്ഷന് സമാപനം. വിലങ്ങാട്, മഞ്ഞക്കുന്ന്, വാളൂക്ക്, പാലൂര് ഇടവകകള്‍ക്കായി വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനിലും ധ്യാന ശുശ്രൂഷയിലും വന്‍ ജനപങ്കാളിത്തമാണുണ്ടായത്.
കടലുണ്ടി എല്റൂഹ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കൊക്കാടന്‍ സിഎംഐയുടെ നേതൃത്വത്തിലായിരുന്നു കണ്വന്ഷന്. രോഗശാന്തി ശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും നടന്ന. ഉരുള്‍പൊട്ടല്‍ എല്പ്പിച്ച മാനസികാഘാതത്തില്‍നിന്നും കൂടുതല്‍ ആര്‍ജവത്തോടെ മുന്നോട്ടുപോകാന്‍ കഴിയട്ടെയെന്ന് കണ്വന്ഷന് ആഹ്വാനം ചെയ്തു.
ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് ധ്യാനവും നടന്നു. അഡോറേഷന്‍ കോണ്‍വെന്റിലെ സിസ്റ്റേഴ്സാണ് നാലുദിവസവും ധ്യാനം നടത്തിയത്.
വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, ഫാ. ടിന്‍സ് മറ്റപ്പിള്ളില്‍, ഫാ. ആല്വിന് കോയിപ്പുറത്ത്, ഫാ. നിഖില്‍ പുത്തന്‍വീട്ടില്‍, ഫാ. ടിജോ പൂവത്തുംമൂട്ടില്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ സഹകാര്‍മികരായിരുന്നു.