സഹോദയ അണ്ടർ 17 ബോയ്സ് ഫുട്ബോൾ: മാനന്തവാടി അമൃത വിദ്യാലയം ജേതാക്കൾ
1487559
Monday, December 16, 2024 6:12 AM IST
സുൽത്താൻ ബത്തേരി: കുപ്പാടി നിർമലമാതാ സ്കൂളിൽ നടന്ന സഹോദയ അണ്ടർ-17 ബോയ്സ് ഫുട്ബോൾ ടൂർണമെന്റിൽ മാനന്തവാടി അമൃത വിദ്യാലയം ജേതാക്കളായി. ബത്തേരി നിർമല മാതാ പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. കൽപ്പറ്റ ഡി പോൾ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി അമൃത വിദ്യാലയത്തിലെ ജിഗ്ദൽ ഗ്യാറ്റ്സോ ബൂട്ടിയ, ഗോൾകീപ്പറായി കെ.ജെ. കാർത്തിക്(നിർമല മാതാ), ഡിഫൻഡറായി കെ.ആർ. നവനീത്(നിർമല മാതാ)എന്നിവരെ തെരഞ്ഞെടുത്തു.
നിർമല മാതാ പബ്ലിക് സ്കൂൾ മാനേജർ ഫാ.ലിൻസ് ചെറിയാൻ, പ്രിൻസിപ്പൽ ഡോ.ഗീത തന്പി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.