പി.കെ. ഗോപാലനെ അനുസ്മരിച്ചു
1487351
Sunday, December 15, 2024 7:21 AM IST
കൽപ്പറ്റ: ഐഎൻടിയുസി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും കോണ്ഗ്രസ് നേതാവുമായിരുന്ന പി.കെ. ഗോപാലന്റെ ഒൻപതാമത് ചരമവാർഷികദിനം ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സംഗമത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. ആലി പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, കെ.കെ. രാജേന്ദ്രൻ, കെ. അജിത, ഹർഷൽ കോന്നാടൻ, എസ്. മണി, ആർ. ഉണ്ണിക്കൃഷ്ണൻ, കെ.എൽ. ജോഷി, സെബാസ്റ്റ്യൻ കൽപ്പറ്റ, സുബ്രഹ്മണ്യൻ, മാടായി ലത്തീഫ്, ഷബീർ പുത്തൂർവയൽ, ലത്തീഫ് കാരാട്ട് എന്നിവർ പ്രസംഗിച്ചു. കൽപ്പറ്റ: പി.കെ. ഗോപാലന്റെ ഒൻപതാം ചരമവാർഷിക ദിനം ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.പി. ആലി, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എം.ജി. ബിജു, പി.ഡി.സജി, ബിനു തോമസ്, എൻ.യു. ഉലഹന്നാൻ, ഒ.ആർ. രഘു, പി.കെ. കുഞ്ഞിമൊയ്തീൻ, എം. വേണുഗോപാൽ, കമ്മന മോഹനൻ, മോയിൻ കടവൻ, ബീന ജോസ്, പി. വിനോദ്കുമാർ, നിസി അഹമ്മദ്, ബി. സുരേഷ് ബാബു, മാണി ഫ്രാൻസിസ്, ഇ.എ. ശങ്കരൻ, ഗിരീഷ് കൽപ്പറ്റ, ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.