റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് ആവശ്യക്കാരേറുന്നു
1487560
Monday, December 16, 2024 6:12 AM IST
പുൽപ്പള്ളി: ക്രിസ്മസിനെ വരവേൽക്കാനായി വിപണിയിലെത്തിയ റെഡിമെയ്ഡ് പുൽക്കുടുകൾക്ക് ആവശ്യക്കാരേറുന്നു ക്രിസ്മസ് വിപണി ഇത്തവണ നേരത്തെ സജീവമായതോടെ പുൽക്കൂടുകൾ, ക്രിസ്മസ് ട്രീ തുടങ്ങി റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് ആവശ്യക്കാരേറെ. മുൻകാലങ്ങളിൽ വീടുകളിൽ സ്വന്തമായി നിർമിച്ചിരുന്നവരിൽ ഭൂരിഭാഗവും ഇത്തവണ വിടിനുള്ളിലും മുറ്റത്തും സ്ഥാപിക്കുന്നതിനായി റെഡിമെയ്ഡ് പുൽകുടും ക്രിസ്മസ്ട്രിയും 300 രൂപ മുതൽ 3000 രൂപ വരെയുള്ള പുൽക്കൂടുകൾ വിപണിയിൽ ലഭ്യമാണ്.
പുല്ല് ഉപയോഗിച്ച് നിർമിച്ച ചെറിയ പുൽക്കൂടിന് വില 300 രൂപയാണ്. മരത്തിൽ നിർമിച്ച ഇടത്തരം പുൽക്കൂടും ക്രിസ്മസ് വിപണിയിലുണ്ട്. ഇതിന് 500 രൂപയാണ് വില. രണ്ടു നിലയുള്ള മരത്തിൽ പുൽക്കൂടും വിപണിയിലുണ്ട്. എന്നാൽ ഇതിന് വിലയൽപ്പം കൂടുതലാണ്. പഞ്ഞിപ്പുൽക്കൂടാണ് വിപണിയിലെ മറ്റൊരു താരം. കുട്ടികൾക്ക് പ്രിയം പഞ്ഞിപ്പുൽക്കൂട് തന്നെ. 700 രൂപ മുതലാണ് ഇതിന്റെ വില.