റിവൈവ് വയനാട് പദ്ധതിക്ക് പിന്തുണ
1487353
Sunday, December 15, 2024 7:21 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന റിവൈവ് വയനാട് പദ്ധതിക്ക് പിന്തുണയുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ.
ഉരുൾപൊട്ടലിൽ ഉപജീവനമാർഗം നഷ്ടമായ നൗഫൽ, ജംഷീർ എന്നിവർക്കു ഓട്ടോറിക്ഷയും രക്ഷിതാക്കൾ മരിച്ച ഹാനിയ്ക്കു സൈക്കിളും അസോസിയേഷൻ നൽകി.
മസാറിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ടി. സിദ്ദിഖ് എംഎൽഎ, അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബി. സുരേഷ്ബാബു, മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, മേപ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് പി. സുലൈമാൻ, മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൻ. മുസ്തഫ, റിവൈവ് വയനാട് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.