ആഫ്രിക്കൻ ഒച്ച് നിർമാർജന നടപടികൾക്ക് ഒരുക്കമായി
1487347
Sunday, December 15, 2024 7:21 AM IST
മാനന്തവാടി: പയ്യന്പള്ളി കുറക്കുൻമൂലയിൽ കാർഷിക, ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന ആഫ്രിക്കൻ ഒച്ചുകളെ നിർമാർജനം ചെയ്യുന്നതിനു നടപടികൾ സ്വീകരിക്കാൻ പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.
വരുംദിവസങ്ങളിൽ കൃഷിയിടങ്ങളിലെ കാട് വെട്ടിനീക്കും. കാബേജ്, കോളിഫ്ളവർ, കപ്പളം ഇല എന്നിവ വെള്ളത്തിൽ ചീയിച്ച് തളിക്കും. ഒച്ചുകളെ ശേഖരിച്ച് ഉപ്പുവെള്ളത്തിൽ ഇടും. ചാകുന്ന ഒച്ചുകളെ കുഴിച്ചുമൂടും. കാർഷിക ഗവേഷണ കോളജ് ഒന്നാം വർഷ വിദ്യാർഥികൾ ദൗത്യത്തിൽ പങ്കാളികളാകും. മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ആര്യ, അന്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.രാജൻ, കുറുക്കൻമൂല മെഡിക്കൽ ഓഫീസർ ഡോ.സജന റോയി, സീനിയർ വെറ്ററിനറി സർജൻ ഡോ.രവികുമാർ, കൃഷി അസി.ഡെപ്യൂട്ടി ഡയറക്ടർ സുധീശൻ, കാർഷിക ഗവേഷണ കേന്ദ്രം അസി.പ്രഫസർമാരായ വെങ്കിട്ട റാവു, ഡോ.കിഷോർ, ഡിവിഷൻ കൗണ്‍സിലർ ആലീസ് സിസിൽ എന്നിവർ പ്രസംഗിച്ചു.