തിമിര നിർണയ ക്യാന്പ് നടത്തി
1487561
Monday, December 16, 2024 6:12 AM IST
മേപ്പാടി: നിർഭയ വയനാട് സൊസൈറ്റി 11-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കരുണ ഐ കെയർ കണ്ണാശുപത്രി, ഓടത്തോട് ജീവൻ രക്ഷാസമിതി എന്നിവയുടെ സഹകരണത്തോടെ സൗജന്യ തിമിര നിർണയയ ക്യാന്പ് നടത്തി.
പഞ്ചായത്ത് അംഗം പി. വിയ സുഹാദ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി കെ. ഫാത്തിമ അധ്യക്ഷത വഹിച്ചു. മുനീർ ഗുപ്ത, റോയ് ജോസഫ്, ജീവൻ രക്ഷാസമിതി അംഗങ്ങളായ എം. മുഹമ്മദ് റാഫി, മമ്മി നടക്കാവിൽ, സ്റ്റെല്ല ഡെമല്ലോ, സതീഷ് എന്നിവർ പ്രസംഗിച്ചു.