ഡിഡിഇ ഓഫീസിനു മുന്നിൽ കെപിഎസ്ടിഎ ധർണ നടത്തി
1487348
Sunday, December 15, 2024 7:21 AM IST
കൽപ്പറ്റ: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിനു മുന്നിൽ ധർണ നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിക്കുക, അധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, എയ്ഡഡ് സ്കൂൾ അധ്യാപകരെ ദിവസക്കൂലിക്കാരാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രീ പ്രൈമറി ജീവനക്കാർക്ക് സേവന-വേതന വ്യവസ്ഥകൾ ബാധകമാക്കുക, ശന്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ഖാദർ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയുക, മെഡിസെപ്പ് പദ്ധതി നിർവഹണം കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ
ജില്ലാ പ്രസിഡന്റ് ഷാജു ജോണ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ് കുമാർ, സംസ്ഥാന നിർവാഹകസമതി അംഗങ്ങളായ ബിജു മാത്യു, ടി.എൻ. സജിൻ, ജില്ലാ സെക്രട്ടറി ടി.എം. അനൂപ്, ട്രഷറർ എം. അശോകൻ, എൻജിഒഎ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി, എം. പ്രദീപ്കുമാർ, ജോസ് മാത്യു, എം.ടി. ബിജു, ജോണ്സണ് ഡിസിൽവ, കെ.ജി. ബിജു, കെ. സത്യജിത്ത്, എം.ഒ. ചെറിയാൻ, പി. വിനോദ്കുമാർ, പി. മുരളീദാസ്, കെ. ജാഫർ, ടി.ജെ, റോബി, നിമാ റാണി, കെ. രാമചന്ദ്രൻ, ടോമി മാത്യു, ജിജോ കുര്യാക്കോസ്, എം. ശ്രീജേഷ്, സി.കെ. സേതു, അക്ബർ അലി എന്നിവർ പ്രസംഗിച്ചു.