തൊഴിൽ പരിശീലനവുമായി അമൃത വിശ്വവിദ്യാപീഠം
1487349
Sunday, December 15, 2024 7:21 AM IST
മേപ്പാടി: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ വീടും ജോലിയും നഷ്ടപ്പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനു പദ്ധതിയുമായി അമൃത വിശ്വവിദ്യാപീഠം. അമൃത സസ്റ്റൈനബിൾ ലൈവിലിഹുഡ് ആൻഡ് ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം എന്ന പേരിലാണ് നൈപുണ്യ വികസന പരിശീലന പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ മേപ്പാടി പ്രദേശത്തെ 60 പേർക്ക് തയ്യലിലും 30 പേർക്ക് കംപ്യൂട്ടർ ഉപയോഗത്തിലും പരിശീലനം നൽകും. ഡ്രൈവിംഗ്, കരകൗശല ഉത്പന്ന നിർമാണം തുടങ്ങിയവയിൽ പരിശീലനം വൈകാതെ ആരംഭിക്കും.
മാതാ ആമൃതാനന്ദമയീമഠത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. മഠാധിപതി സ്വാമി വേദാമൃതാനന്ദപുരി അധ്യക്ഷത വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വാർഡ് അംഗം ഹാരിസ് എന്നിവർ പ്രസംഗിച്ചു.