കിഡ്സ് കോർണർ ശക്തീകരണം: കളിക്കോപ്പുകൾ ലഭ്യമാക്കി
1443068
Thursday, August 8, 2024 5:33 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർ കഴിയുന്ന ക്യാന്പുകളിൽ കിഡ്സ് കോർണർ ശക്തീകരണത്തിന് എംഎൽഎ കെയർ, തണൽ, വൈറ്റ്മാർട്ട് എന്നിവയുടെ നേതൃത്വത്തിൽ കളിക്കോപ്പുകൾ, കഥ-ഡ്രോയിംഗ് ബുക്കുകൾ, ടെലിവിഷൻ, മിഠായി എന്നിവ ലഭ്യമാക്കി.
ടി. സിദ്ദിഖ് എംഎൽഎ, അഷ്റഫ് വൈറ്റ്മാർട്ട്, സുബൈർ ജ്യോതി പാലിയേറ്റീവ്, ബൈജു തണൽ എന്നിവർ നേതൃത്വം നൽകി.