സുരഭിക്കവല കപ്പേള തിരുനാൾ
1420646
Sunday, May 5, 2024 5:50 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് മേരീസ് ഫോറോന പള്ളിക്കു കീഴിലുള്ള സുരഭിക്കവല കപ്പേളയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 12 വരെ ആഘോഷിക്കും.
നാളെ രാവിലെ 6.30ന് ഫൊറോന വികാരി ഫാ.ജസ്റ്റിൻ മൂന്നനാൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന.
ഏഴ് മുതൽ 11 വരെ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന. 12ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാനയിൽ ഫാ. അജയ് തേക്കിലക്കാട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പച്ചിക്കരമുക്ക് പന്തലിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ച ഭക്ഷണം.