ഗൂഡല്ലൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ഗുളിക നൽകിയ മെഡിക്കൽ ഷോപ്പ് പോലീസ് സീൽ ചെയ്തത്.
17കാരിയായ വിദ്യാർഥിനിയുടെ ഗർഭം അലസിപ്പിക്കുന്നതിനാണ് ഗുളിക നൽകിയത്. മരുന്നുകഴിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ചികിത്സയിലാണ്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. വിദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ സഹപാഠിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.