ഇരുളത്ത് കടുവ പശുവിനെ ആക്രമിച്ചു
1300676
Wednesday, June 7, 2023 12:06 AM IST
കേണിച്ചിറ: ഇരുളം കോട്ടക്കൊല്ലിയിൽ ഗർഭിണിയായ പശുവിനു കടുവയുടെ ആക്രമണത്തിൽ പരിക്ക്. പ്രദേശവാസിയായ സന്തോഷിന്റെ പശുവിനെയാണ് ഇന്നലെ പുലർച്ചെ കടുവ തൊഴുത്തിൽ കയറി ആക്രമിച്ചത്. വീട്ടുകാർ ബഹളംവച്ചപ്പോൾ കടുവ സമീപത്തെ തോട്ടത്തിൽ മറഞ്ഞു. ഇരുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ കോട്ടക്കൊല്ലിയിൽ പരിശോധന നടത്തി. ഇരുളത്തിനടുത്തുള്ള ചുണ്ടകൊല്ലി, മണൽവയൽ ഭാഗങ്ങളിലും മാസങ്ങളായി കടുവ സാന്നിധ്യമുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
ആത്മഹത്യക്കു കാരണക്കാരെ
നിയമത്തിനു മുന്നിൽ നിർത്തണമെന്ന്
മേപ്പാടി: അങ്കണവാടി വർക്കർ ജലജയുടെ ആത്മഹത്യക്കു കാരണക്കാരെ നിയമത്തിനു മുന്നിൽ നിർത്തണമെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജലജയുടെ വിയോഗത്തിൽ അനുശോചിച്ചു. പ്രസിഡന്റ് ബിന്ദു അധ്യക്ഷത വഹിച്ചു. എൻ.കെ. കൃഷ്ണകുമാരി, കെ.ആർ. സീതാലക്ഷ്മി, ദേവു വൈത്തിരി, ജോളി പോൾ, എ.എസ്. വിജയ, റേച്ചൽ അന്പലവയൽ എന്നിവർ പ്രസംഗിച്ചു.