പരിസ്ഥിതി ദിനാഘോഷം: വനത്തിൽ ഫലവൃക്ഷ വിത്തുകൾ നട്ടു
1300671
Wednesday, June 7, 2023 12:06 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർഥികൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിച്ച് തൊട്ടാമൂല വനത്തിൽ നട്ടു. തൊട്ടാമൂല ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എ.എസ്. രാജനും മറ്റുദ്യോഗസ്ഥരും മാർഗനിർദേശം നൽകി. വിദ്യാലയത്തിൽ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ വൃക്ഷത്തൈ നട്ട് ഫാ.തോമസ് ഞള്ളന്പുഴ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് പരിസ്ഥിതി ദിന സന്ദേശം നൽകി. അണുവിമുക്തമാക്കിയ മാസ്കുകളിൽ വിത്തുകൾ പാകിയും വിദ്യാലയവളപ്പിൽ കറിവേപ്പ് തൈകൾ നട്ടും പാം ട്രീ നിർമിച്ചും കുട്ടികൾ പരിസ്ഥിതിദിനാഘോഷം അവിസ്മരണീയമാക്കി. ജൈവ വൈവിധ്യ പതിപ്പ് നിർമാണവും പരിസ്ഥിതി ക്വിസും നടത്തി.
അധ്യാപകരായ അനു പി. സണ്ണി, ടിന്റു മാത്യു, ജിൻസി ജോണ്, പി. അബ്ദുൾജലീൽ എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ചേകാടിയിൽ ഗവ.എൽപി സ്കൂളിന്റെ സഹകരണത്തോടെ നടത്തിയ പരിസ്ഥിതി ദിനാഘോഷം പഞ്ചായത്തംഗം രാജു തോണിക്കടവ് ഉദ്ഘാടനം ചെയ്തു. തൈ നടീൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ ബിജു സന്ദേശം നൽകി. അധ്യാപക വിദ്യാർഥികൾ വനം വകുപ്പുമായി സഹകരിച്ച് പൊളന്നയിൽ വൃക്ഷത്തൈകൾ നട്ടു. ചേകാടിയിൽനിന്നു കുറുവ ദ്വീപിലേക്കുള്ള റോഡിന്റെ വശങ്ങൾ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്ത് വൃത്തിയാക്കി. വി.പി. ഷിജിത്ത്, പി.എസ്. ചിപ്പി, കെ.എം. അശ്വതി, കെ.പി. കേളു, പ്രവീണ്, ടി.ടി. ഗിരീഷ്, പി.ഡി. ഉജ്ജയ്, പി.എം. സീജ, സിദ്ധാർത്ഥ്, ഗൗതം, അനഘ, ആതിര, കാവ്യ എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: ജെഎസ്ഒവൈഎ മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകൂടി ഉദ്ഘാടനം ചെയ്തു പി.എഫ്. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പി.വൈ. എൽദോസ്, എൽദോസ് നാരകത്ത് ,സിജു പൗലോസ്, കെ.പി. എൽദോസ്,ലിബിൻ പീറ്റർ, ആൽബി ചാർളി എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് യൂണിറ്റും മുനിസിപ്പാലിറ്റിയും സംയുക്തമായി പെരുവക മുനിസിപ്പൽ ഗാർഡൻ വൃത്തിയാക്കി.
വൃക്ഷത്തൈകൾ നട്ടു. മുനിസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ശ്രേയസ് മേഖല ഡയറക്ടർ ഫാ.റോയി വലിയപറന്പിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രമീള വിജയൻ, ഷീബ ജോർജ്, അജി മങ്ങറത്ത് എന്നിവർ പ്രസംഗിച്ചു. ജിഷ, സ്മിത, ഭാഗ്യലക്ഷ്മി, റീന തുടങ്ങിയവർ നേതൃത്വം നൽകി.