വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം നീക്കണം: ടൂറിസം അസോസിയേഷൻ
1300198
Monday, June 5, 2023 12:02 AM IST
മാനന്തവാടി: ജില്ലയിലെ ചില ടൂറിസം കേന്ദ്രങ്ങളിൽ ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദർശകരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഹൈക്കോടതിയെ കാരങ്ങൾ ബോധ്യപ്പെടുത്തി നീക്കുന്നതിനു ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലും ഇടപെടണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ(ആക്ട) ഭാരവാഹികൾ ആവശ്യപ്പെട്ടു.
ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണം സഞ്ചാരികളെ തീർത്തും നിരാശപ്പെടുത്തുകയാണ്. ഡിടിപിസിക്കു കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ എട്ട് മുതൽ വൈകുന്നേരം ഏഴുവരെയാക്കണം. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ശുചിമുറികൾ അടക്കം അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണം.
ഓണ്ലൈൻ ടിക്കറ്റ് ബുക്കിംഗിനു എല്ലാ കേന്ദ്രങ്ങളിലും സൗകര്യം ഒരുക്കണം. ജീവനക്കാർക്ക് സന്ദർശകരുമായി കുലീനമായി ഇടപെടുന്നതിനു പ്രായോഗിക പരിശീലനം നൽകണം. ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്കു യൂണിഫോം നിർബന്ധമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കണം. പാർക്കിംഗ് ചാർജ് കുറച്ച് ഏകീകരിക്കണമെന്നും ആക്ട ഭാഹവാഹികൾ ആവശ്യപ്പെട്ടു.