മീനങ്ങാടി: വാഹനം ദേഹത്തുകയറി യുവാവ് മരിച്ചു. വരദൂര്‍ സ്വദേശി പ്രദീപിന്റെ മകന് അഖിലാണ്(25) മരിച്ചത്. വരദൂര്‍ ചവുണ്ടേരിപാടിക്കര റോഡില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അഖിലിന്റെ ദേഹത്ത് കയറിയതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. അമ്മ: പ്രമീള. സഹോദരി: ആതിര.