പുൽപ്പള്ളി കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി
1279505
Tuesday, March 21, 2023 12:02 AM IST
പുൽപ്പള്ളി: കഴിഞ്ഞ 20 വർഷമായി പുൽപ്പള്ളി പ്രദേശത്തെ നിർധനരായ രോഗികൾക്ക് താങ്ങും തണലുമായി മാറിയ കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ 20-ാമത് രോഗി, കുടുംബ സംഗമം പുൽപ്പള്ളി ലയണ്‍സ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
കാരുണ്യ പ്രസിഡന്റ് എൻ.യു. ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി പ്രസിഡന്റ് മത്തായി ആതിര, സെക്രട്ടറി കെ.ജി. സുകുമാരൻ, ഡോ. പ്രസാദ്, സജി ജോർജ്, ടി.കെ. പൊന്നൻ, എം.കെ. സുരേഷ്, ജോയി നരിപ്പാറ, തങ്കമ്മ ആന്റണി എന്നിവർ പ്രസംഗിച്ചു.