കേരളവിഷൻ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ പദ്ധതി ആരംഭിച്ചു
1279005
Sunday, March 19, 2023 1:11 AM IST
സുൽത്താൻബത്തേരി: കേരള വിഷൻ ജില്ലയിൽ വയനാട് വിഷനിലൂടെ നടപ്പാക്കുന്ന സൗജന്യ ഇന്റർനെറ്റ് കണ്ക്ഷൻ പദ്ധതിലെ സഫയർ ഹോട്ടലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ചുങ്കം പോലിസ് സ്റ്റേഷൻ റോഡിൽ തുടങ്ങിയ കേരള വിഷൻ ബ്രോഡ് ബാൻഡ് സപ്പോർട്ടിംഗ് സെന്റർ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു.
സിഒഎ ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, കേരള വിഷൻ ചെയർമാൻ കെ. ഗോവിന്ദൻ, സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മൻസൂർ എന്നിവർ പ്രസംഗിച്ചു. സിഒഎ ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയിൽ സ്വാഗതവും ട്രഷറർ ബിജു ജോസ് നന്ദിയും പറഞ്ഞു.