മുള്ളൻകൊല്ലി പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയ്ക്കു ഊന്നൽ
1279001
Sunday, March 19, 2023 1:11 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് ബജറ്റിൽ കാർഷിക, ഭവന നിർമാണ മേഖലകൾക്ക് മുൻഗണന. 31.3 കോടി രൂപ വരവും 31.1 കോടി രൂപ ചെലവും കണക്കാക്കുന്നതാണ് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ അവതരിപ്പിച്ച ബജറ്റ്.
കാർഷിക മേഖലയുടെ വികസനത്തിന് 1.07 കോടി രൂപ വകയിരുത്തി. ഭവന നിർമാണത്തിന് 5.46 കോടി രൂപ നീക്കിവച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
പി.കെ. ജോസ്, ഷൈജു പഞ്ഞിത്തോപ്പിൽ, ജിസ്റ മുനീർ, ജോസ് നെല്ലേടം, ചന്ദ്രബാബു, ഷിനു കച്ചിറയിൽ, ഷിജോയ് മാപ്ലശേരി, ഇ.കെ. കലേഷ്, ഇ.കെ. രഘു, മോളി സജി, സുധ നടരാജൻ എന്നിവർ പ്രസംഗിച്ചു.