കൊമ്മയാട് സ്കൂളിൽ കായിക പരിശീലന പദ്ധതി തുടങ്ങി
1278996
Sunday, March 19, 2023 1:10 AM IST
കൊമ്മയാട്: സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ "ഗെയിം ഓണ്‍' എന്ന പേരിൽ നടപ്പാക്കുന്ന കായിക പരിശീലന പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ.ജോസ് കപ്യാരുമല അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം തോമസ് പൈനാടത്ത്, പ്രധാനാധ്യാപൻ സി.വി. ജോർജ്, പിടിഎ പ്രസിഡന്റ് ജിതേഷ് കൊച്ചുനിരവത്ത്, വൈസ് പ്രസിഡന്റ് നൗഷാദ് എഴുത്തൻ, ബീന ജോസഫ്, ഷൈനി ജോണ്‍ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ഇഷ്ടമുള്ള കായിക ഇനങ്ങളിൽ പരിശീലനവും അവസരങ്ങളും നൽകുന്ന പദ്ധതിയാണ് ’ഗെയിം ഓണ്‍’. ഷട്ടിൽ ബാഡ്മിന്റണ്‍ കോർട്ട്, സെവൻസ് ഫുട്ബാൾ കോർട്ട്, വോളിബോൾ കോർട്ട്, ക്രിക്കറ് പിച്ച്, പരിശീലന സാമഗ്രികൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മധ്യവേനൽ അവധിക്കാലത്ത് വിവിധ ബാച്ചുകളിലായി കുട്ടികൾക്ക് വിദഗ്ധർ പരിശീലനം നൽകും.