വെള്ളമുണ്ടയിൽ ഭാഷോത്സവം നടത്തി
1278995
Sunday, March 19, 2023 1:10 AM IST
വെള്ളമുണ്ട:സമഗ്ര ശിക്ഷ കേരള മാനന്തവാടി ബിആർസിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ പ്രൈമറി വിദ്യാലയങ്ങളിൽനിന്നു തെരഞ്ഞെടുത്ത സാഹിത്യ അഭിരുചിയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പബ്ലിക്ക് ലൈബ്രറി ഹാളിൽ ഭാഷോത്സവം നടത്തി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മേരി സ്മിത ജോയി, ബിപിസി കെ.കെ. സുരേഷ്, എം. മണികണ്ഠൻ,രാജഗോപാലൻ, സുരേഷ്ബാബു, സിആർസിസിമാരായ ലസ്ന, ഭാവന,മോഹനകൃഷ്ണൻ, എം. സുധാകരൻ, ജ്യോതി, ജോസ് എന്നിവർ പ്രസംഗിച്ചു. ബിആർസി ട്രെയിനർ മുജീബ് റഹ്മാൻ സ്വാഗതവും ജിതിൻ നന്ദിയും പറഞ്ഞു. 100 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.