മക്കിയാട് ബെനഡിക്ടൻ പള്ളിയിൽ തിരുനാൾ ആരംഭിച്ചു
1278992
Sunday, March 19, 2023 1:10 AM IST
മക്കിയാട്: സെന്റ് ജോസഫ്സ് ബെനഡിക്ടിൻ പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദ്വിദിന തിരുനാൾ ആരംഭിച്ചു. സമൂഹ ഗാനപൂജയിൽ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികനായി.
ബെനഡിക്ടിൻ സഭ ആബട്ട് ജനറൽ റവ.ഡോ.ആന്റോ പുത്തൻപുരക്കൽ(റോം), ബെനഡിക്ടൻ ആശ്രമം സുപ്പീരിയർ റവ.ഡോ.വിൻസന്റ് കൊരണ്ടിയാർകുന്നേൽ, മക്കിയാട് സെന്റ് ജുഡ്സ് പള്ളി വികാരി ഫാ.ആന്റോ ചിറയിൽപുത്തൽപുര തുടങ്ങിയവർ സഹകാർമികരായി.
ഇന്നു രാവിലെ 7.15ന് ആഘോഷമായ തിരുന്നാൾ കുർബാന ഉണ്ടാകും.ആദ്യമായി മക്കിയാട് ബെനഡിക്ടിൻ ദേവാലയത്തിലെത്തിയ രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലത്തെ റവ.ഡോ.ആന്റോ പുത്തൻപുരയ്ക്കൽ, റവ.ഡോ.വിൻസന്റ് കൊരണ്ടിയാർകുന്നേൽ, ബെനഡിക്ടൻ ആശ്രമം അസിസ്റ്റന്റ് സുപ്പീരിയർ ഫാ.ആൻസലം പള്ളിത്താഴത്ത്, അഡ്മിനിസ്ട്രേറ്റർ ഫാ.ബിജു, സെമിനാരി റെക്ടർ ഫാ.സിബി, ഫാ.ബെനഡിക്ട് കൊടിയൻപുരയിടം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.