നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈലിൽ സായാഹ്ന ശാഖ തുറന്നു
1265778
Tuesday, February 7, 2023 11:27 PM IST
മാനന്തവാടി: നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈലിൽ തുറന്ന സായാഹ്ന ശാഖ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനു ജി. കുഴിവേലി അധ്യക്ഷത വഹിച്ചു. എടിഎം കാർഡ് വിതരണോദ്ഘാടനം സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ നിർവഹിച്ചു. കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ആദ്യ വായ്പ വിതരണം ചെയ്തു. പത്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായിരുന്നു.
മികച്ച ജൈവവൈവിധ്യ സംരക്ഷക കർഷകൻ എ. ബാലകൃഷ്ണൻ, മുതിർന്ന ബാങ്ക് ജീവനക്കാരൻ കെ.വി. ചാക്കോ, ആദ്യകാല അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജു മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ. ജോണി, ജില്ലാ പഞ്ചായത്തംഗം കെ. വിജയൻ, കേരളാ ബാങ്ക് റീജണൽ ജനറൽ മാനേജർ അബ്ദുൾ മുജീബ്, അബ്ദുൾ റാഷിദ്, ശിഹാബുദ്ധീൻ അയാത്ത്, എം. നവനീത് കുമാർ എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.പി. വത്സൻ സ്വാഗതവും കെ. മുരളീധരൻ നന്ദിയും പറഞ്ഞു.