കൈയൊപ്പ് ജില്ലാതല ജോബ് ഫെസ്റ്റ് 12ന്
1590248
Tuesday, September 9, 2025 5:22 AM IST
കോഴിക്കോട്: ചേളന്നൂര്‍ ശ്രീ നാരായണ ഗുരു കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ "കൈയൊപ്പ് പൂര്‍വ വിദ്യാര്‍ഥി സംഗമം' 12ന് ജില്ലാതല ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ കോളജില്‍ വച്ചാണ് അന്‍പതോളം കമ്പനികളെ അണിനിരത്തി 1500 ല്‍ പരം ഒഴിവുകളിലേക്ക് നേരിട്ട് ഇന്റര്‍വ്യൂ നടത്തുക. പ്ലസ്ടു യോഗ്യതയുള്ളവരെ ലക്ഷ്യമിട്ട് സാങ്കേതികവും അല്ലാത്തതുമായ ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ. കൂടാതെ വിദേശത്തുള്ള കമ്പനികളിലേക്കും നേരിട്ട് ഇന്റര്‍വ്യൂ നടക്കും.
40 വയസിനു താഴെയുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യമായി ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകളും ബയോഡാറ്റയമായി വേണം ജോബ് ഫെസ്റ്റില്‍ എത്തിച്ചേരാന്‍. ജോബ് ഫെസ്റ്റ് കേന്ദ്രത്തില്‍ തയാറാക്കുന്ന സ്റ്റാളുകളില്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് പരസ്യം ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7559 016 478, 9048 995 587 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എ.കെ. അരുണ്‍കുമാര്‍, അര്ജുന് രാജ്, മഞ്ജു ദേവ്, ആര്.എസ്. അഖില്‍ ദാസ്, ഡോ. എം.കെ ബിന്ദു എന്നിവര്‍ പങ്കെടുത്തു.