കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
1589956
Monday, September 8, 2025 5:08 AM IST
പേരാമ്പ്ര: പേരാമ്പ്ര -പയ്യോളി റൂട്ടിൽ മമ്മിളികുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്. മമ്മിളിക്കുളം പള്ളിക്കു സമീപം ഇന്നലെ വൈകീട്ട് അഞ്ചേമുക്കാലോടു കൂടിയാണ് അപകടം. ബൈക്ക് യാത്രക്കാരും മമ്മിളിക്കുളം സ്വദേശികളുമായ നെല്ലിയുള്ളതിൽ സന്തോഷ്, കുട്ടിപ്പറമ്പിൽ ലിഗീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പേരാമ്പ്രക്ക് പോകുകയായിരുന്ന ബൈക്കിൽ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ദിശമാറി വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.