സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
1590247
Tuesday, September 9, 2025 5:20 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് ഹരിത കര്‍മസേന സെക്രട്ടറി സവിത ഉമ്പുകാട്ടിന്റെ അകാല നിര്യാണത്തില്‍ പ്രസിഡന്റ് കെ.സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. സദാ കര്‍മനിരതയായിരുന്ന ഹരിത കര്മസേനാംഗമായിരുന്നു സവിതയെന്ന് പ്രസിഡന്റ് അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഭരണസമിതി അംഗങ്ങളായ സി.കെ. ശശി, വി.കെ. ബിന്ദു,
ഇ.എം. ശ്രീജിത്ത്, കെ.എ. ജോസ് കുട്ടി, ലൈസ ജോര്‍ജ്, എം.എം. പ്രദീപന്, ബിന്ദു സജി, വിനീത മനോജ്, വിനിഷ ദിനേശന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശോഭ പട്ടാണികുന്നേല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി. പ്രേമരാജ്, എ.ജി. രാജന്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇ.പി.സീന, പി.എ. സന്തോഷ്, സൗമിനി രാജീവ് എന്നിവര്‍ പ്രസംഗിച്ചു.