വാഹനാപകടത്തിൽ യുവാവ് മരിച്ചു
1589850
Sunday, September 7, 2025 11:46 PM IST
കൊയിലാണ്ടി: വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാപ്പാട് മാട്ടുമ്മൽ നിസാർ (42) ആണ് മരിച്ചത്. ചേവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസിൽ കഴിഞ്ഞ ദിവസം നിസാർ ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടം. ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ കമ്മിറ്റി മെമ്പറാണ് നിസാർ. പിതാവ്: അബ്ദുൾ ഖാദർ. മാതാവ്: ആയിഷബി. ഭാര്യ: അനൂറ. മക്കൾ: ആയിഷ നാദര, നൂഹ സെല്ല, ഐൻ അൽ സബ. സഹോദരി: സുഹറാബി.