മാങ്കാവ് - മേത്തോട്ട് താഴം റോഡ്; ഭൂമിയുടെ രേഖ കൈമാറൽ ഇന്ന്
1589683
Sunday, September 7, 2025 5:09 AM IST
കോഴിക്കോട്: മാങ്കാവ് – മേത്തോട്ട് താഴം റോഡിനായുള്ള നാടിന്റെ കാത്തിരിപ്പ് സാക്ഷാൽക്കാരത്തിലേക്ക്. റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖ കൈമാറൽ ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വൈകുന്നേരം നാലിന് കൊമ്മേരി ബസാറിൽ നടക്കുന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.
മാങ്കാവ് ശ്മശാനം മുതൽ മേത്തോട്ട് താഴം വരെ രണ്ട് കിലോമീറ്റർ നീളത്തിൽ 18 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമിക്കുന്നതിനായി കോഴിക്കോട് കോർപറേഷൻ 9.12 ഏക്കർ സ്ഥലം 31 കോടി നൽകി വാങ്ങിയ ഭൂമിയുടെ രേഖ റവന്യുവകുപ്പിൽ നിന്നുമാണ് ഏറ്റു വാങ്ങുന്നത്.
ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ മുഖ്യാതിഥികളാവും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.