കൂരാച്ചുണ്ടിൽ നബിദിന റാലി നടത്തി
1589686
Sunday, September 7, 2025 5:11 AM IST
കൂരാച്ചുണ്ട്: നബിദിനത്തോടനുബന്ധിച്ച് അത്തിയോടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി നടത്തി.
മഹല്ല് പ്രസിഡന്റ് ഒ.കെ അമ്മദ്, സെക്രട്ടറി മജീദ് പുള്ളുപറമ്പിൽ, മഹല്ല് ഖാസി അബ്ദുൽ കരീം ദാരിമി, ഇബ്രാഹിം തയ്യുള്ളതിൽ, ഇസ്മായിൽ തട്ടുമ്പുറത്ത്, യൂസുഫ് മുസ്ലിയാർ, ഒ.കെ അഷറഫ്, തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ മദ്രസകളിലെ വിദ്യാർഥികളുടെ ദഫ് മുട്ട്, അറബന മുട്ട് തുടങ്ങിയ കലാ പരിപാടികളുണ്ടായിരുന്നു. തുടർന്ന് സാംസ്കാരിക സമ്മേളനം നടന്നു. ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. മജീദ് പുള്ളുപറമ്പിൽ അധ്യക്ഷത വഹിച്ചു.