അഴിഞ്ഞിലം മേല്‍പാലം സർവീസ് റോഡിലെ നടപ്പാതയിൽ യാത്രാ ദുരിതം
1589677
Sunday, September 7, 2025 5:09 AM IST
കോഴിക്കോട്: രാമനാട്ടുകര ദേശീയപാതയിൽ അഴിഞ്ഞിലം മേല്‍പാലം സർവീസ് റോഡരികിലെ നടപ്പാതയിൽ വാഹനങ്ങൾ ഇടിച്ച് പാർശ്വഭിത്തി തകർന്ന നടപ്പാതയിലെ പൂട്ടുകട്ടകൾ നന്നാക്കാന്‍ നടപടിയായില്ല.
ഭിത്തിയുടെ കോൺക്രീറ്റ് ഭാഗം നടപ്പാതയിലേക്കു കയറ്റിയിട്ടത് കാൽനടയാത്രക്കാർക്ക് ഭീഷണിയായിമാറിയിരിക്കുകയാണ്. അഴിഞ്ഞിലത്ത് നിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പലയിടത്തും നടപ്പാതയുടെ ഭിത്തി തകർന്നിട്ടുണ്ട്.
ചിലയിടങ്ങളിൽ പാത പൂർണതോതിൽ പൂട്ടുകട്ട വിരിച്ച് സുരക്ഷിതമാക്കിയിട്ടില്ല. രാത്രി നടപ്പാതയിലൂടെ വരുന്നവർ വീഴാൻ സാധ്യത ഏറെയാണ്.പൊതുവേ തിരക്കേറിയ സ്ഥലമാണിത്.