പെരുവണ്ണാമൂഴി - മുതുകാട് റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു
1589958
Monday, September 8, 2025 5:22 AM IST
ചക്കിട്ടപാറ: 4.25 കോടി വകയിരുത്തി പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്ന പെരുവണ്ണാമൂഴി മുതുകാട് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സൻ, പഞ്ചായത്തംഗങ്ങളായ കെ.എ. ജോസ് കുട്ടി,
അലീസ് മാത്യു, രാജേഷ് തറവട്ടത്ത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. സി. സുരാജൻ, കെ. പി .പ്രേംരാജ്, ആവള ഹമീദ്, രാജീവ് തോമസ്, ബിജു ചെറുവത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.