എട്ടുനോമ്പ് ആചരണത്തിന് ഇന്ന് സമാപനം
1589949
Monday, September 8, 2025 5:08 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ എട്ടുനോമ്പ് ആചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ, വിമല ഹൃദയ പ്രതിഷ്ഠ ആഘോഷങ്ങൾക്ക് ഇന്നു സമാപനം.
രാവിലെ ആറിന് ആരാധന, ജപമാല, കുമ്പസാരം, 6.30ന് വിശുദ്ധ കുർബാന, വിമലഹൃദയ പ്രതിഷ്ഠ, ലദീഞ്ഞ്, വൈകിട്ട് 3.30ന് കുമ്പസാരം, നാലിന് ജപമാല, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, വിമലഹൃദയ പ്രതിഷ്ഠ, ലദീഞ്ഞ്, നേർച്ച എന്നിവയോടെ സമാപിക്കും.